പാലാരിവട്ടം മേല്‍പാലം അഴിമതി എല്‍ഡിഎഫ് സമരത്തിന് ജനപിന്തുണയേറുന്നു സമരം 14ാം ദിവസത്തിലേക്ക്

പാലാരിവട്ടം മേല്‍പാലം അഴിമതിക്കെതിരെ എൽഡിഎഫ് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിലെ പതിനാലാം ദിവസം സമരപ്പന്തലിൽ കൊച്ചി കോർപറേഷനിലെ എൽഡിഎഫ് കൗൺസിലർമാർ എത്തുന്നതോടെ സമരത്തിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.

സി പി ഐ എം എറണാകുളം ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി കെ എൻ സുഗതനാണ് പതിനാലാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുന്നത്.

അഴിമതിയിൽ തകർന്നടിഞ്ഞ പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിൽ ക്രമക്കേട് നടത്തിയ ഇബ്രാഹിംകുഞ്ഞിനെ എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് വഹിക്കുന്ന എന്ന ചലച്ചിത്രകാരൻ സത്യാഗ്രഹത്തിന് പതിനാലാം ദിവസത്തിലും വൻ ജനപിന്തുണയാണ് ലഭിക്കുന്നത്.

ആരോപണ വിധേയനായ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് എം എല്‍ എ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടുക, ഇബ്രാഹിം കുഞ്ഞിന്റേയും അ‍ഴിമതിക്ക് കൂട്ടു നിന്നവരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എല്‍ ഡി എഫ് അനിശ്ചിത കാല സത്യാഗ്രഹ സമരം നടത്തുന്നത്.

സത്യാഗ്രഹ സമരത്തിന് പിന്തുണയുമായി കൊച്ചി കോർപറേഷനിലെ ഇതിലെ ഇടതുപക്ഷ കൗൺസിലർമാർ കൂടി വേദിയിൽ എത്തുന്നതോടെ സമരം കൂടുതൽ ശക്തിപ്രാപിക്കുകയാണ്.

ക‍ഴിഞ്ഞ ജൂണ്‍ 26 ന് തുടങ്ങിയ സത്യാഗ്രഹ സമരം ജൂലൈ 30ന് ഇബ്രാഹിം കുഞ്ഞിനെ നിയോജകമണ്ഡലത്തിൽ നിന്ന് ആരംഭിക്കുന്ന പൊതു ജന റാലി സമരവേദിയിൽ എത്തുന്നതോടെ അവസാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel