മുംബൈയിൽ റെഡ് അലർട്ട്; അതീവ ജാഗ്രതയിൽ മഹാനഗരം

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ മുംബൈയിലും പുണെയിലുമായി 40 ജീവനുകളാണ് പൊലിഞ്ഞത്. അഞ്ചു ദിവസം നീണ്ടു നിന്ന പേമാരിയെ തുടർന്ന്ര മതിലുകൾ തകർന്നും ത്‌നഗിരിയിലെ അണക്കെട്ട് തകർന്നും നിരവധി പേരാണ് മരണപ്പെട്ടത്.

തുടർന്ന് രണ്ടു മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും അതി ശക്തമായ മഴയ്ക്കാണ് നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്. അടുത്ത 24 മണിക്കൂർ കനത്ത മഴക്കുള്ള സാധ്യതകളാണ് പ്രവചിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്.

കേന്ദ്ര മെറ്റീരോളോജിക്കൽ വകുപ്പിന്റെ മുന്നറിയിപ്പിലാണ് നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്ത് അതിശക്തമായ 200 mm മഴ പെയ്യുന്നതിനുള്ള സാധ്യതയുണ്ടെന്നും ഏറെ നിർണായകമാണ് അടുത്ത മണിക്കൂറുകളെന്നും മെറ്റീരോളോജിക്കൽ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു. റായ്ഗഡ്, താനെ, പാൽഘർ തുടങ്ങിയ പ്രദേശങ്ങളായിരിക്കും കടുത്ത പേമാരി നേരിടുക.

ഇന്നലെ കനത്ത മഴയെ തുടർന്ന് നഗരത്തിലെ പല പ്രദേശങ്ങളും വെള്ളക്കെട്ട് മൂലം ദുരിതത്തിലായി. നവി മുംബൈയിലും അതി ശക്തമായ മഴ ജനജീവിതത്തെ ദുരിതത്തിലാക്കി. ഇതിനിടയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്ന തെറ്റായ സന്ദേശങ്ങൾ ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കി. വാട്ട്സപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെയായിരുന്നു ഇത്തരം വ്യാജ സന്ദേശങ്ങൾ നിയന്ത്രണമില്ലാതെ പ്രചരിച്ചിരുന്നത്.

ഓഫീസിൽ പോകുന്ന ട്രെയിൻ യാത്രക്കാരാണ് ഏറെ ക്ലേശം അനുഭവിച്ചത്. ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പല സർവീസുകളും അനശ്ചിതത്തിലായിരുന്നു.

കനത്ത മഴയെ തുടർന്ന് നഗരത്തിലെ വിമാനത്താവളംത്തിൽ നിരവധി സർവീസുകൾ റദ്ദാക്കി. സ്‌പൈസ്‌ജെറ്റ് തുടങ്ങിയ എയർലൈനുകൾ യാത്രക്കാരോട് നിരന്തരം ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നു ട്വീറ്റ് ചെയ്തു നിർദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News