സംസ്ഥാനത്ത് കൂടുതൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ രണ്ട് ട്രാൻസ്വിദ്യാർഥികൾ ബിരുദ പ്രവേശനം നേടി. നേരത്തെ സിനിമാ താരം അഞ്ജലി അമീറും ബിരുദ പ്രവേശനത്തിനെത്തിയിരുന്നു.

സഞ്ജനാചന്ദ്രനും അനാമികയും ഇനി മലബാർ ക്രിസ്ത്യൻ കോളജിലെ വിദ്യാർഥികളാണ്. അനാമിക ബി.കോമിനും സഞ്ജന ബി.എ ഇംഗ്ലീഷിനുമാണ് പ്രവേശനം നേടിയത്. ക്യാംപസ് ഇരുവരെയും കൈയ്യടികളോടെ സ്വീകരിച്ചു

അതിജീവനത്തിനുള്ള ആയുധം വിദ്യാഭ്യാസമാണെന്ന തിരിച്ചറിവിലാണ് ഇരുവരും മുടങ്ങിയ പOനം പുനരാരംഭിയ്ക്കാൻ തീരുമാനിച്ചത്. ഒപ്പം എൽഡിഎഫ് സർക്കാരിന്റെ പുതിയ നയങ്ങൾ സമ്മാനിച്ച ആത്മവിശ്വാസവും കൂടെ എല്ലാ സഹായത്തിനും എസ് എഫ് ഐ യും ഉണ്ട് സ്വത്വവിപ്ലവത്തിന് ക്യാംപസിന്റ പൂർണ പിന്തുണയുമുണ്ട്.

ട്രാൻസ്ജെൻഡർ സ്വത്വം തുറന്നുപറഞ്ഞ് പഠനം തുടരാൻ നിരവധി വിദ്യാർഥികൾ ഇത്തവണ കോളജുകളിലെത്തുന്നുണ്ട്. നടി അഞ്ജലി അമീറും ബിരുദ പഠനത്തിനായ് നേരത്തെ ക്രിസ്ത്യൻ കോളജിലെത്തിയിരുന്നു.