ജനങ്ങളെ കൂടുതൽ ദുരിതത്തിലാഴ‌്ത്തിയ കേന്ദ്ര ബജറ്റ്; ഇന്ന് സംസ്ഥാനമെങ്ങും പ്രതിഷേധമുയരും

ജനങ്ങളെ കൂടുതൽ ദുരിതത്തിലാഴ‌്ത്തിയ കേന്ദ്ര ബജറ്റിനെതിരെ ഇന്ന് സംസ്ഥാനമെങ്ങും പ്രതിഷേധമുയരും. സിപിഐ എം സംഘടിപ്പക്കുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ലോക്കൽ അടിസ്ഥാനത്തിൽ യോഗങ്ങളും പ്രകടനങ്ങളും നടത്തും. രണ്ടായിരത്തിലധികം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടി നടക്കും.

സമ്പന്നർക്ക‌് ഇളവും സാധാരണക്കാർക്ക‌് കൊടും ദുരിതവും സമ്മാനിക്കുന്നതാണ‌് കേന്ദ്ര ബജറ്റ‌്. കേരളത്തെ ബജറ്റ‌് പൂർണമായും തഴഞ്ഞു. തൊഴിലാളികൾ, കർഷകർ, സ‌്ത്രീകൾ, യുവജനങ്ങൾ തുടങ്ങിയവരെയും അവഗണിച്ചു.

ഇന്ധന വില വർധിപ്പിച്ചത‌് പ്രതിസന്ധി അതിരൂക്ഷമാക്കും. ഇത്തരം ജനദ്രോഹ നയങ്ങൾക്കെതിരായ കർശന താക്കീതാകും ചൊവ്വാഴ്ച നടക്കുന്ന പ്രതിഷേധം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here