അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധി ഇന്ന് സൂററ്റ് കോടതിയില്‍ ഹാജരാകും

അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സൂററ്റ് കോടതിയില്‍ ഹാജരാകും. ബിജെപി എംഎല്‍എയായ പൂര്‍ണേഷ് മോദി നല്‍കിയ കേസിലാണ് രാഹുല്‍ ഇന്ന് ഹാജരാകുക.

മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാരെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെയാണ് പൂര്‍ണേഷ് മോദി കേസ് നല്‍കിയത്. കര്‍ണാടകയിലെ കോളാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദപരാമര്‍ശം.

‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല’ എന്നായിരുന്നു രാഹുല്‍ പരാമര്‍ശിച്ചത്.

ഇതേ പരാമര്‍ശത്തിന് ബിഹാറിലെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി നല്‍കിയ കേസില്‍ പട്‌ന കോടതി രാഹുലിന് ജാമ്യം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സൂററ്റ് കോടതി കേസ് പരിഗണിച്ചിരിക്കുന്നത്. 2019 ഏപ്രില്‍ പതിമൂന്നിന് കോളാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ നീരവ് മോദിയെയും ലളിത് മോദിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News