വിദ്യാർഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കി; മുസ്ലിം യൂത്ത് ലീഗ‌് നേതാവായ അധ്യാപകൻ അറസ്റ്റിൽ

മടവൂരിൽ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ മുസ്ലിം യൂത്ത് ലീഗ‌് നേതാവായ അധ്യാപകൻ അറസ്റ്റിൽ.

പുല്ലാളൂർ എഎൽപി സ്കൂൾ അധ്യാപകനും മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റുമായ ചെരച്ചോറ മുഹമ്മദ് റാഫിയാണ് കുന്നമംഗലം പൊലീസിന്റെ പിടിയിലായത്. മടവൂർ സി എം മഖാംപള്ളി ദർസിൽ താമസിച്ചു പഠിച്ചുവന്ന മലപ്പുറം സ്വദേശിയാണ് പീഡിപ്പിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകിട്ട‌് സ‌്കൂൾ വിട്ടു താമസസ്ഥലത്തേക്ക് വരികയായിരുന്ന വിദ്യാർഥിയെ ബലമായി കാറിൽ പിടിച്ചുകയറ്റി ഒഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് പരാതി. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ‌്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News