വെള്ളത്തില്‍ മുങ്ങി യുഎസ്; ഒരു ദിവസം പെയ്തത് ഒരു മാസം കിട്ടേണ്ട മഴ; കനത്ത മഴയില്‍ വിറങ്ങലിച്ച് ജനങ്ങള്‍

യുഎസ്സില്‍ കഴിഞ്ഞ ദിവസം പെയ്തത് ഒരു മാസം കിട്ടേണ്ട മഴയാണ്. തിങ്കളായഴ്ചയാണ് യു.എസ് തലസ്ഥാന നഗരമായ വാഷിങ്ടന്‍ ഡിസിയില്‍ കനത്ത മഴയുണ്ടായത്. ഒരു ദിവസത്തെ കനത്ത മഴയില്‍ വാഷിങ്ടന്‍ പകുതിയുടെ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയാണ്.

അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ റോഡ് ഗതാഗതം താറുമാറാവുകയും നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കൂടാതെ നിരവധി വീടുകളിലും ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.

റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയവരെ രക്ഷാസേന സുരക്ഷിത കേന്ദ്രങ്ങളിലെക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മഴയില്‍ ആദ്യ ഒരു മണിക്കൂറിനകം നാലിഞ്ച് വെള്ളമാണ് ഉയര്‍ന്നത്.

കൂടാതെ തിങ്കളാഴ്ച രാവിലെയുണ്ടായ വെള്ളപ്പൊക്കത്തില്‍ ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിലും വെള്ളം കയറിയതായി റിപ്പോര്‍ട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് നൂറുകണക്കിനു കുടുംബങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു.

കനത്ത മഴയ്‌ക്കൊപ്പം പോട്ടോമാക് നദി കര കവിഞ്ഞതാണു വെള്ളപ്പൊക്കം ഗുരുതരമാകാന്‍ കാരണം. കനാല്‍ റോഡിനു സമീപം വാഹനങ്ങളുടെ മുകളില്‍ കയറിനിന്ന നിരവധിപേരെ രക്ഷിച്ചതായി ഡിസി ഫയര്‍ വക്താവ് വിറ്റോ മഗിയോളോ പറഞ്ഞു.

മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴയത്തുണ്ടായ നാശനഷ്ട്ടങ്ങളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News