ഇന്ന് നമുക്ക് ചുറ്റുമുള്ള ഒട്ടുമിക്ക സ്ത്രീകളും പുരുഷന്മാരും മദ്യാപിക്കുന്നവരാണ്. എന്നാല്‍ പുതിയ പഠനം അനുസരിച്ച് മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കുന്ന സ്ത്രീകളില്‍ മാനസികാരോഗ്യം ഉയര്‍ന്നതലത്തിലാണെന്നാണ് കണ്ടെത്തല്‍.

യു.എസിലെയും ചൈനയിലെയും ആളുകള്‍ക്കിടയിലും നടത്തിയ സി.എം.എ.ജെ. ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ജീവിതകാലം മുഴുവന്‍ മദ്യംവര്‍ജിച്ച പുരുഷന്മാരിലും സ്ത്രീകളിലും മാനസികാരോഗ്യം ഉയര്‍ന്നതലത്തിലാണെന്ന് കണ്ടെത്തിയത്.

മദ്യപാനം പുരുഷന്മാരേക്കാള്‍ കൂടുതല്‍ മോശമായി ബാധിക്കുന്നത് സ്ത്രീകളെയാണ്. സ്ത്രീകളിലെ ചയാപചയ പ്രവര്‍ത്തനങ്ങളും ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവും കൃത്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കുക തന്നെവേണം.

സ്ത്രീകളില്‍ മാത്രമല്ല, പുരുഷന്മാരിലും മദ്യാപനം ഉപേക്ഷിക്കുന്നത് നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ഇന്ത്യക്കാരിലും സമാനമായ ഫലമായിരിക്കും ഉണ്ടാകുകയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.