വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് സ്പീക്കറോട് കോണ്‍ഗ്രസ്; സമ്മര്‍ദ തന്ത്രത്തിന് വഴങ്ങില്ലെന്ന നിലപാടില്‍ വിമതര്‍

ബംഗളൂരു: കര്‍ണാടകയിലെ വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ് സ്പീക്കറോട് ആവശ്യപ്പെട്ടു. സര്‍ക്കാരിനെ താഴെ ഇറക്കാനും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും ചൂണ്ടിക്കാട്ടിയാണ് നടപടി ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിന് ശേഷമാണ് തീരുമാനം. എന്നാല്‍ മടങ്ങി വരാന്‍ എംഎല്‍എമാര്‍ക്ക് ഇനിയും അവസരമുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. സമ്മര്‍ദ തന്ത്രത്തിന് വഴങ്ങില്ലെന്ന നിലപാട് വിമതര്‍ ആവര്‍ത്തിച്ചു.

അതേസമയം, 8 വിമത എംഎല്‍എമാരുടെ രാജിക്കത്തുകള്‍ സ്വീകരിക്കാന്‍ ആകില്ലെന്ന് സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ വ്യക്തമാക്കി. എംഎല്‍എമാര്‍ നേരിട്ട് രാജികത്ത് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. എന്നാല്‍ 5 പേരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചു.

രാജി അംഗീകരിക്കാന്‍ എംഎല്‍എമാര്‍ നേരിട്ട് എത്തണമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇതിനിടെ പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്ന ശിവജിനഗര്‍ എംഎല്‍എ റോഷന്‍ ബയ്ഗ് കൂടി രാജിവച്ചത് സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. മറുവശത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ ഇന്നും സജീവമായി തുടര്‍ന്നു. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ ഭൂരിപക്ഷം തെളിയിക്കും എന്ന് ബിജെപി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News