ഗ്രാന്‍ഡ് ഐ ടെന്നിന്റെ രണ്ടാം തലമുറ അവതരിപ്പിക്കാന്‍ ഒരുങ്ങി ഹ്യുണ്ടേയ്

ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് ഗ്രാന്‍ഡ് ഐ ടെന്നിന്റെ രണ്ടാം തലമുറ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. 2019 ഓഗസ്റ്റ് 20നാവും ഗ്രാന്‍ഡ് ഐ 10 ന്റെ 2 ാം തലമുറ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുക. ഒന്നാം തലമുറ മോഡലിലെ സൗകര്യങ്ങളും സംവിധാനങ്ങവും നിലനിര്‍ത്തിക്കൊണ്ട് അതേസമയം രൂപമാറ്റത്തോടെയാകും ഗ്രാന്‍ഡ് ഐ10 വിപണിയിലെത്തുക എന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

ഫ്‌ളൂയിഡിക് ശൈലിയിലുള്ള മുന്‍ഗ്രില്‍, പുതിയ രൂപകല്‍പ്പനയുള്ള അലോയ് വീല്‍, പരിഷ്‌കരിച്ച ഹെഡ്ലൈറ്റ്, ടെയില്‍ലൈറ്റ് തുടങ്ങിയവയൊക്കെ രണ്ടാം തലമുറ ഗ്രാന്‍ഡ് ഐ ടെന്നില്‍ ഉണ്ടാകാം. ഭാഗികമായി ഡിജിറ്റലും അനലോഗുമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റിനൊപ്പം പുത്തന്‍ ഡാഷ് ബോഡ് ലേ ഔട്ടാവും പുത്തന്‍ ഗ്രാന്‍ഡ് ഐ10ല്‍. ആന്‍ഡ്രോയ്ഡ് ഓട്ടോആപ്ള്‍ കാര്‍ പ്ലേ കംപാറ്റിബിലിറ്റിയുള്ള എട്ട് ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് ടച് സ്‌ക്രീനുള്‍പ്പെടെയുള്ള പ്രത്യേകതകളും പുത്തന്‍ ‘ഗ്രാന്‍ഡ് ഐ ടെന്നില്‍ ഇടംപിടിക്കും.

രണ്ടാം തലമുറ ഗ്രാന്‍ഡ് ഐ 10 എത്തിയ ശേഷവും നിലവിലുള്ള മോഡല്‍ വില്‍പ്പനയില്‍ തുടരാനാണു സാധ്യത; ഫ്‌ളിറ്റ് വിഭാഗത്തിനായി ഈ കാര്‍ ഗ്രാന്‍ഡ് ഐ 10 പ്രൈം എന്ന പേരില്‍ നിലനിര്‍ത്തുമെന്നാണു സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News