ഫോര്‍ട്ട് കൊച്ചിയില്‍ പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.എറണാകുളം എ ആര്‍ ക്യാംപിലെ പൊലീസുകാരന്‍ സിബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫോര്‍ട്ട് കൊച്ചിയിലെ പൊലീസ് ക്വാര്‍ട്ടേഴ്സിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

മരണത്തിന് പിന്നില്‍ ദുരൂഹതയില്ലെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും പൊലീസ് അറിയിച്ചു.