പിസി ജോര്‍ജിന്റെ ജനപക്ഷത്തെ പുറത്താക്കി തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്

പിസി ജോര്‍ജിന്റെ ജനപക്ഷത്തെ പുറത്താക്കി പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്.

ജനപക്ഷം വിട്ട് എല്‍ഡിഎഫില്‍ എത്തിയ നിര്‍മ്മല മോഹന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപെട്ടു. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ 14 അംഗ ഭരണസമിതിയില്‍ ഇടതുമുന്നണി – 5, കോണ്‍ഗ്രസ് – 2, കേരള കോണ്‍ഗ്രസ്- 1, ജനപക്ഷം – 6 എന്നിങ്ങനെയാണ് കക്ഷിനില.

കേരള കോണ്‍ഗ്രസ് എം അംഗത്തിന്റെ വോട്ടുള്‍പ്പടെ നിര്‍മല മോഹനന് ഏഴ് വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ്,കേരളാ കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് നേരത്തെ പഞ്ചായത്ത് ഭരണം ജനപക്ഷത്തിന് നഷ്ടമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here