ഉദ്യാഗസ്ഥ പീഡന പരാതി ; താലൂക്ക് ഓഫീസില്‍ ഷാഹിദാ കമാല്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി

ഉദ്യാഗസ്ഥ പീഡനമെന്ന പരാതിയില്‍ കൊല്ലം സാമ്പത്തിക സ്ഥിതി വിവരക്കണക്ക് താലൂക്കോഫീസില്‍ വനിതാ കമ്മീഷന്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി. ലൈംഗിക ചുവയോടെയുള്ള പെരുമാറ്റം ആരോപിച്ച് വനിതാ കമ്മീഷന് ലഭിച്ച പരാതിയിലാണ് നടപടി.

പരാതിയില്‍ പ്രഥമ ദൃശ്ട്യാ കഴമ്പുണ്ടെന്നും സ്ത്രീ സുരക്ഷാ കമ്മിറ്റി ചേരുന്നതില്‍ വീഴ്ച സംഭവിച്ചെന്നും വനിതാ കമ്മീഷനംഗം ഷാഹിദാ കമാല്‍ കൈരളി ന്യൂസിനോടു പറഞ്ഞു.

ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിറ്റിക്‌സ് വകുപ്പ് കൊല്ലം താലൂക്കോഫീസിലെ ജീവനക്കാരുടെ പരാതിയില്‍ വനിതാകമ്മീഷന്റെ ആവശ്യപ്രകാരം റ്റി.എസ്.ഒ നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് കമ്മീഷന്‍ നേരിട്ടെത്തി പരിശോധന നടത്തിയത്.

സ്ത്രീ സുരക്ഷാ കമ്മിറ്റി ചേര്‍ന്നുവെന്നും മിനിറ്റ്‌സ് വ്യാജമായി ചമച്ചുവെന്നും ലൈംഗിക ചുവയോടെ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ പെരുമാറിയെന്നും ഭൂരിപക്ഷ വനിതാ ജീവനക്കാരും മൊഴി നല്‍കിയെന്ന് വനിതാ കമ്മീഷനംഗം ഷാഹിദാ കമാല്‍ പറഞ്ഞു.

പ്രാഥമികാവശ്യങ്ങള്‍ക്കുള്ള വെള്ളം പോലും അയല്‍പ്പക്കത്തെ വീട്ടില്‍ നിന്നാണ് ശേഖരിക്കുന്നതെന്നും കമ്മീഷന്‍ കണ്ടെത്തി. ആരോപണ വിധേയനായ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പല കുറി ജീവനക്കാര്‍ റ്റിഎസിനോട് പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാന്‍ തയാറായില്ലെന്നും ജീവനക്കാര്‍ കമ്മീഷന് മൊഴി നല്‍കി. പരാതികാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച വനിതാ ജീവനക്കിയാരി ഉള്‍പ്പടെ മൂന്ന് പേരെ സ്ഥലം മാറ്റിയെന്നും മൊഴിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News