നെടുങ്കണ്ടം കസ്റ്റഡി മരണം; കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന് എം എം മണി

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ CPI യുടെ നിലപാട് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ സെക്രട്ടറിയുടെ നിലപാട് മുന്നണിക്ക് ചേര്‍ന്നതല്ലെന്നും മന്ത്രി എം എം മണി.

മികച്ച അന്വേഷണമാണ് നടക്കുന്നത്. കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനെതിരെയുള്ള സി പി ഐ നീക്കം കോണ്‍ഗ്രസുകാരുമായി ചേര്‍ന്ന് നടത്തേണ്ടിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

സി പി ഐ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here