ദ്രാവിഡ് ക്രിക്കറ്റ് അക്കാദമി തലവന്‍; വന്‍മതിലിന്‍റെ പൂര്‍ണ സേവനം ഇനി ഭാവി തലമുറയ്ക്ക് 

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ജൂനിയര്‍ ടീം പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ) തലവനായി ബി സി സി ഐ നിയമിച്ചു. ദേശീയതലത്തില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിലും ഇനി ദ്രാവിഡിന്‍റെ സേവനമുണ്ടാകും.

താരങ്ങള്‍ക്ക് പരിശീലനത്തോടൊപ്പം മാര്‍ഗനിര്‍ദേശവും പ്രചോദനവും നല്‍കുന്നതും ദേശീയ വനിതാ, പുരുഷ ടീമുകളുടെ പരിശീലകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും ഇനി ദ്രാവിഡിന് ചുമതലയാണ് ഇന്ത്യ എ, അണ്ടര്‍ 23, അണ്ടര്‍ 19 എന്നീ ടീമുകളുടെ പരിശീലനം ഉള്‍പ്പെടെ ഇനി ദ്രാവിഡിന്‍റെ മേല്‍നോട്ടത്തിലായിരിക്കും.

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ക്രിക്കറ്റ് അക്കാദമിക്കുള്ള പങ്ക് വളരെ വലുതാണ്. രണ്ട് വര്‍ഷത്തേക്കാണ് ദ്രാവിഡിന്‍റെ നിയമനം.

മുന്‍ ഇന്ത്യന്‍ താരങ്ങളായിരുന്ന പരസ് മാമ്പ്രയും അജയ് ശര്‍മയും ജൂനിയര്‍ ടീമിന്‍റെ സപ്പോര്‍ട്ടിങ്ങ് സ്റ്റാഫായി തുടരുമെന്നും ബി സി സി ഐ അറിയിച്ചു
whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here