ഞണ്ടുകള്‍ ഡാം തകര്‍ത്തത് കണ്ടെത്തിയ മന്ത്രിയുടെ വീട്ടില്‍ ഞണ്ടിനെ തള്ളി പ്രതിഷേധം; വീഡിയോ

മഹാരാഷ്ട്രയിലെ രത്നഗിരിയിലെ ഡാം തകരാന്‍ കാരണം ഞണ്ടുകളാണെന്ന ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ എന്‍.സി.പി. പ്രവര്‍ത്തകരുടെ വേറിട്ട പ്രതിഷേധം. മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഞണ്ടുകളെ തള്ളിയാണ് എന്‍.സി.പി. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

വലിയ പെട്ടിയില്‍ നിറയെ ഞണ്ടുകളുമായാണ് എന്‍.സി.പി. പ്രവര്‍ത്തകര്‍ മന്ത്രിയുടെ വസതിയിലെത്തിയത്. തുടര്‍ന്ന് മന്ത്രിയുടെ വസതിയിലേക്ക് ഞണ്ടുകളെ തുറന്നുവിടുകയായിരുന്നു.

ഞണ്ടുകള്‍ ഡാം തുരന്നത് കാരണമാണ് രത്നഗിരിയിലെ തിവാരെ ഡാം തകര്‍ന്നതെന്നായിരുന്നു മന്ത്രി തനാജി സാവന്തിന്റെ വിവാദ പ്രസ്താവന. ജൂലൈ 3ന് കനത്ത മഴയെ തുടര്‍ന്ന് ഡാം തകര്‍ന്ന് 19 പേരാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News