കാര്യക്ഷമമായ നീതിനിര്‍വ്വഹണ സംവിധാനമില്ലെങ്കില്‍ ഏതു നിയമവും ലക്ഷ്യത്തിലെത്താതെ പരാജയപ്പെടും: ജസ്റ്റിസ് ജെ. ചെലമേശ്വര്‍

കാര്യക്ഷമമായ നീതിനിര്‍വ്വഹണ സംവിധാനമില്ലെങ്കില്‍ ഏതു നിയമവും അതിന്റെ ലക്ഷ്യം നേടാനാകാതെ പരാജയപ്പെടുമെന്ന് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് ജെ. ചെലമേശ്വര്‍.

മയക്കുമരുന്നിന്റെ ദുരുപയോഗം തടയാന്‍ ഫലപ്രദമായ നിയമനിര്‍മാണത്തിനുള്ള സാധ്യതകള്‍ ആരാഞ്ഞ് ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുറ്റകൃത്യങ്ങളുടെ എണ്ണവും സ്വഭാവവും മാറുന്നതനുസരിച്ച് അന്വേഷണ സംവിധാനങ്ങളും അന്വേഷണോദ്യോഗസ്ഥരുടെ കാര്യക്ഷമതയും വര്‍ധിപ്പിക്കണമെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപഭോഗവും ഇവ ചെറുക്കാനുളള ശക്തമായ നിയമസംവിധാനങ്ങളും വിഷയമാക്കിയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി പ്രമുഖരെ ഉള്‍പ്പെടുത്തി ദേശീയ സെമിനാര്‍ സംഘടിപ്പിച്ചത്.

സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ജെ ചെലമേശ്വര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മയക്കുമരുന്ന് ഉദ്പ്പാദനവും വ്യാപനവും തടയാനും കുറ്റക്കാരെ ശിക്ഷിക്കാനും രാജ്യത്ത് ശക്തമായ നിയമമുണ്ട്.

എന്നാല്‍ നിയമം കാര്യക്ഷമമായി നടപ്പാക്കാനുള്ള സംവിധാനങ്ങളുടെ പോരായ്മ നിലനില്‍ക്കുന്നു. കുറ്റകൃത്യങ്ങളുടെ എണ്ണവും സ്വഭാവവും മാറുന്നതനുസരിച്ച് അന്വേഷണ സംവിധാനങ്ങളും അന്വേഷണോദ്യോഗസ്ഥരുടെ കാര്യക്ഷമതയും വര്‍ധിപ്പിക്കണമെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍ പറഞ്ഞു.

മയക്കുമരുന്നു സംഘങ്ങള്‍ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തില്‍ ഡിവൈഎഫ്‌ഐ നേതൃത്വപരമായ പങ്ക് വഹിക്കുന്നതായി സംസ്ഥാന സെക്രട്ടറി എ എ റഹിം ചൂണ്ടിക്കാട്ടി.

മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, നുവാല്‍സ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എന്‍ കെ ജയകുമാര്‍, റിട്ട. ജസ്റ്റിസ് കെ എബ്രഹാം മാത്യു, കസ്റ്റംസ് ജോയിന്റ കമ്മീഷണര്‍ അനീഷ് രാജന്‍ എന്നിവര്‍ വിവിധ സെക്ഷനുകളിലായി സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News