കനത്ത മഴ കാരണം നിര്‍ത്തിവച്ച ലോകകപ്പ് സെമി ഫൈനലിലെ ഇന്ത്യ ന്യൂസിലന്റ് മത്സരം നാളെ പുനരാരംഭിക്കും.ന്യൂസിലന്‍റിന്‍റെ ബാറ്റിങ് അവസാനിക്കാന്‍ നാല് ഓവര്‍ ബാക്കിനില്‍ക്കെയാണ് മ‍ഴ കളി തടസപ്പെടുത്തിയത്.

മത്സരം നാളെ ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്ന് മണിക്ക് പുനരാരംഭിക്കും. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്റ് 46.1 ഓവറില്‍ 211 റണ്‍സിന് 5 വിക്കറ്റ് നഷ്ടപ്പെട്ട നിലയിലാരുന്നു.

85 പന്തില്‍ 67 റണ്‍സെടുത്ത റോസ് ടെയ്‌ലറും 4 പന്തില്‍ മൂന്ന് റണ്‍സെടുത്ത് ടോം ലാതവുമാണ് ക്രീസില്‍. ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഒരു പരാജയം മാത്രമുള്ള ഇന്ത്യ 15 പോയിന്റോടെ പട്ടികയില്‍ ഒന്നാമതാണ്.

ഒമ്പത് മത്സരങ്ങളില്‍ 5 ജയം മാത്രമുള്ള ന്യൂസിലന്റ് 11 പോയിന്റോടെ നാലാം സ്ഥാനത്താണ്. നേരത്തെ ഇരുടീമുകളുടേയും ഓരോ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. സെമിഫൈനല്‍ മുതല്‍ ഓരോ മത്സരങ്ങള്‍ക്കും റിസര്‍വ് ദിനങ്ങളുണ്ട്‌.