തിരുവനന്തപുരം വിമാനത്താവളം വ‍ഴി സ്വര്‍ണ്ണക്കടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്ത അഭിഭാഷകന്‍ ബിജു മനോഹറിന്‍റെ കൂട്ടാളിയായ ക‍ഴക്കൂട്ടം സ്വദേശി സിന്ധുവാണ് പിടിയിലായത്.

നാല് തവണകളിലായി 40 കിലോ സ്വര്‍ണ്ണം ആണ് സിന്ധു കടത്തിയതെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു.ഈ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലാവുന്ന മൂന്നാമത്തെ സ്ത്രീയാണ് സിന്ധു. അറസ്റ്റിലായ പ്രതിയെ ഡിആര്‍ഐ ചോദ്യം ചെയ്ത് വരികയാണ്.