മീൻ കിട്ടാനില്ല; ഇന്ധന വിലയും കുത്തനെയുർയന്നു; മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയായി കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബജറ്റ്

മീൻ കിട്ടാതെ വലയുന്ന മീൻപിടിത്ത തൊഴിലാളികൾക്ക് ഇരുട്ടടിയായിരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബജറ്റ്. ബജറ്റിലെ ഡീസൽ വില വർധനയും, തുടർന്നുണ്ടായ വിലക്കയറ്റവും തീരദേശത്തെ വറുതിയിലാക്കി.

കേന്ദ്ര ബജറ്റിനെ തുടർന്ന് ഡീസലിന് രണ്ട് രൂപയോളം വില ഉയർന്നതാണ് ഡീസൽ ഉപയോഗിച്ചുള്ള യന്ത്രവൽകൃത ബോട്ട് ഉപയോഗിച്ചു കടലിൽ പോകുന്ന മത്സ്യ ബന്ധന തൊഴിലാളികൾക്ക് ഇരുട്ടടിയാത്.ബോട്ടുകളും വലിയ ഇൻബോർഡ് വള്ളങ്ങളും ഉൾപ്പെടെ ഭൂരിഭാഗം യന്ത്രവത്കൃത മീൻപിടുത്ത യാനങ്ങളിലും ഇന്ധനമായി ഡീസൽ ആണ് ഉപയോഗിക്കുന്നത്.

ശരാശരി 150 മുതൽ 200 വരെ ലിറ്റർ ആണ് ലിറ്റർ ഡീസലാണ് ഇൻബോർഡ് വള്ളങ്ങൾക്കും ബോട്ടുകൾക്കും ഒരു ദിവസം വേണ്ടത്.പ്രതിദിനം 500 രൂപയെങ്കിലും അധിക ബാധ്യത ഓരോ മീൻപിടുത്തയാനങ്ങൾക്കും ഉണ്ടാകും.മത്സ്യമേഖലക്ക് താങ്ങാനാവാത്ത ഭാരം ആണ് ഇന്ധന വില വർദ്ധന ഉണ്ടാക്കിയിരിക്കുന്നതെന്നും ഇതുമൂലം വലിയൊരു വിഭാഗം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുമെന്നും ജീവിതം വഴി മുട്ടുമെന്നും തൊഴിലാളികൾ പറയുന്നു.

ട്രോളിങ് നിരോധനം കഴിഞ്ഞ് പ്രതീക്ഷയോടെ ഓഗസ്റ്റ് 1 മുതൽ കടലിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ബോട്ടുകളിലെ തൊഴിലാളികൾക്ക് ഇന്ധന വില വർധനവ് തീർക്കുന്നത് കടുത്ത ആശങ്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here