എൺപതാം പിറന്നാൾ ആഘോഷിക്കുന്ന ചരിത്രകാരനും കലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ കെ എൻ കുറുപ്പിന് സ്നേഹാദരമൊരുക്കി സുഹൃത്തുക്കളും ശിഷ്യരും. കെ എ കേരളീയൻ അനുസ്മരണ സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച ആദര സമ്മേളനം സിപിഐ അസി.സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനംചെയ്തു.
ജില്ലാ സെക്രട്ടറി ടി വി ബാലൻ പൊന്നാട അണിയിച്ചു. അഡ്വ. പി രാധാകൃഷ്ണൻ സാക്ഷ്യപത്രം കൈമാറി. ചടങ്ങിൽ മൂന്ന് പുസ്തകങ്ങൾ പ്രകാശനംചെയ്തു. “കെ ദാമോദരനും സാമൂഹിക ശാസ്ത്ര പഠനങ്ങളും’ പി കെ ഗോപി എം നാരായണൻ നമ്പ്യാർക്ക് നൽകിയും “പോർച്ചുഗീസ് അധിനിവേശവും കുഞ്ഞാലി മരയ്ക്കാർമാരും’ പ്രൊഫ. പത്മനാഭൻ ഡോ. യു ഹേമന്ത് കുമാറിന് നൽകിയും “കെ കെ എൻ കുറുപ്പ് എൺപതിന്റെ നിറവിൽ’ ഡോ. കെ പി അമ്മുക്കുട്ടി നീനിക്ക് നൽകിയും പ്രകാശനംചെയ്തു.
പ്രൊഫ. ഗോഡ‌്‌വിൻ സാംരാജ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ ടി കുഞ്ഞിക്കണ്ണൻ, അഡ്വ. പി എം സുരേഷ് ബാബു, ഡോ. സ്വർണകുമാരി എന്നിവർ സംസാരിച്ചു.
Get real time update about this post categories directly on your device, subscribe now.