കൊല്ലം ബൈപ്പാസിൽ കല്ലുന്താഴത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ
ആംബുലൻസ് കത്തി നശിച്ചു. ആംബുലൻസിലുണ്ടായിരുന്ന നാല് പേർക്ക് പരുക്കേറ്റു.

കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ചിറയത്ത് വീട്ടിൽ റഹീലയെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് നെഞ്ച് വേദനയെ തുടർന്ന് കൊണ്ടുപോകുമ്പോഴാണ് അപകടം സംഭവിച്ചത് റഹീലയുടെ ഭർത്താവ് സെയിദ്മുഹമ്മദ്,മകൻ മുഷ്താക്ക് മുഹമ്മദ്,ആമ്പുലൻസ് ഡ്രൈവർ കൊട്ടാരക്കര സ്വദേശി അരുൺ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് നിന്നു വരികയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ ആമ്പുലൻസ് മലക്കം മറിഞ്ഞ് ഓക്സിജൻ സിലിണ്ടറിന് തീപിടിച്ചാണ് ആമ്പുലൻസ് കത്തിയമർന്നത് അപകടം നടന്നയുചനെ ഡ്രൈവർ രോഗിയേയും ഒപ്പം ഉണ്ടായിരുന്നവരേയും രക്ഷപ്പെടുത്തുകയായിരുന്നു.

കാറിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.മുന്ന് ഫയർ ഫോഴ്സ് യൂണിറ്റെത്തിയാണ് തീ കെടുത്തിയത്…