കർണാടകയിൽ സർക്കാർ രൂപീകരണത്തിന് നീക്കം; ബിജെപി ഇന്ന് ഗവർണറെ കാണും

കർണാടകയിൽ സർക്കാർ രൂപീകരണ നീക്കം പരസ്യമായി ആരംഭിച്ച് ബിജെപി.കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് ബിജെപി ഇന്ന് ഗവർണറെ കാണും. വിമത എം എൽ എ മരുമായും ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തും. അതേസമയം രാജി സ്വീകരിക്കപ്പെടാത്ത കർണാടകയിലെ 8 വിമത എംഎൽഎമാർ സ്‍പീക്കർക്ക് ഇന്ന് വീണ്ടും രാജിക്കത്ത് നൽകിയേക്കും.

14 എം എൽ എ മാർ രാജിവച്ചു. 2 സ്വാതന്ത്രർ ബിജെപിക്ക് പിന്തുണ നൽകുന്നു. ഇതിടെ സർക്കാർ സഭയിൽ ന്യൂനപക്ഷമായെന്നും വിഷയത്തിൽ ഗവർണർ അടിയന്തര ഇടപെടൽ നടത്തണം എന്നും ആവശ്യപ്പെട്ടാണ് ബിജെപി ഗവർണർ വാജുഭായി വാലയെ കാണുന്നത്. ഉച്ചയ്ക്കാണ് കൂടിക്കാഴ്ച. സർക്കാരിനോട് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ നിര്ദേശിക്കണമെന്ന് ബിജെപി ആവശ്യപ്പെടും.

വിമതരുടെ രാജി സ്വീകരിക്കുന്നത് വൈകിപ്പിക്കുകയും എം എൽ എ മാർക്ക് കോൺഗ്രസ് അയോഗ്യതആ ഭീഷണി ഉയർത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബിജെപി നീക്കം. അതേസമയം രാജി സ്വീകരിക്കപ്പെടാത്ത 8 വിമത എംഎൽഎമാർ സ്‍പീക്കർ ഇന്ന് വീണ്ടും രാജിക്കത്ത് നൽകിയേക്കുമെന്നും സൂചനകൾ ഉണ്ട്. നിലവിൽ മുംബൈയിൽ തങ്ങുന്ന വിമതരെ നേരിട്ട് കാണാൻ ഡി കെ ശിവകുമാർ വീണ്ടും മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here