മഴമൂലം ക‌ളി തുടരാനാകുന്നില്ലെങ്കിൽ ലോകകപ്പ‌് സെമിയിലും ഫൈനലിലും പകരം ദിനം അനുവദിക്കുമെന്നാണ‌് ഐസിസി നിയമം. ബാക്കിയുള്ള കളിയാണ‌് പകരം ദിനത്തിൽ കളിക്കുക.

സെമിയോ ഫൈനലോ ടൈ ആവുകയാണെങ്കിൽ ജേതാക്കളെ നിർണയിക്കാൻ സൂപ്പർ ഓവർ ഉപയോഗിക്കും. സെമിയിൽ പകരം ദിനത്തിലും മഴ തുടർന്നാൽ പ്രാഥമികഘട്ടത്തിൽ ഉയർന്ന പോയിന്റുള്ള ടീം ഫൈനലിലെത്തും.

ഈ സാഹചര്യത്തിൽ ഇന്ത്യക്ക‌് ന്യൂസിലൻഡിനെ പിന്തള്ളി ഫൈനലിലെത്താം. ഇന്ത്യക്ക‌് ഗ്രൂപ്പ‌് ഘട്ടത്തിൽ 15 പോയിന്റാണ‌്. ന്യൂസിലൻഡിന‌് 11ഉം. ഫൈനലിലും പകരം ദിനത്തിൽ മഴപെയ‌്ത‌് ക‌‌ളി ഉപേക്ഷിച്ചാൽ ട്രോഫി പങ്കുവയ‌്ക്കും. 14നാണ്‌ ഫൈനൽ. രണ്ടാം സെമി നാളെ, ഓസീസ്‌‐ഇംഗ്ലണ്ട്‌.