സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസ ഘടനയില്‍ മാറ്റം വരുന്നു. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് എല്‍പി, യുപി ക്ലാസ്സുകളിലെ ഘടനാമാറ്റം വേണമെന്ന ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു.

ഇതുപ്രകാരം ഒന്ന് മുതല്‍ അഞ്ച് വരെയുളള ക്ലാസ്സുകള്‍ എല്‍പി വിഭാഗവും ആറ് മുതല്‍ എട്ട് വരെ ക്ലാസ്സുകള്‍ യുപി വിഭാഗവുമായി മാറും. ജസ്റ്റിസ് ചിതംബരേഷ് അധ്യക്ഷനായ മൂന്നംഗ ബ‌ഞ്ചാണ് മാനേജ്മെന്‍റ് പ്രതിനിധികള്‍ അടക്കം നാല്‍പ്പതോളം പേര്‍ നല്‍കിയ ഹര്‍ജി അംഗീകരിച്ചത്.

നിലവില്‍ 1989ലെ കേരള വിദ്യാഭ്യാസചട്ടപ്രകാരം ഒന്ന് മുതല്‍ നാല് വരെയാണ് എല്‍പി വിഭാഗം. യുപി വിഭാഗം അഞ്ച് മുതല്‍ ഏ‍ഴാം ക്ലാസ് വരെയും.