ഇൻഡോ അറബ് കൾച്ചറൽ സെന്ററും മലയാളം മിഷനും ചേര്‍ന്നൊരുക്കുന്ന സാംസ്കാരികോത്സവം ജൂലൈ 14 ന് മുംബൈയിൽ

ഇൻഡോ അറബ് കൾച്ചറൽ സെന്ററും മലയാളം മിഷനും സംയുക്താമായൊരുക്കുന്ന സാംസ്കാരികോത്സവം മുംബൈയിൽ. നവി മുംബൈയിൽ വാഷി CIDCO ഓഡിറ്റോറിയത്തിൽ ജൂലൈ 14 ന് ഞായറാഴ്ച രാവിലെ 9 മണി മുതലാണ് പരിപാടികൾ ആരംഭിക്കുന്നത്. ‘മാതൃഭാഷാ സ്നേഹസംഗമം’ എന്ന് നാമകരണം ചെയ്ത പരിപാടിയും സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ ഉത്‌ഘാടനം ചെയ്യും.

WFDPയുടെ കുവൈറ്റ്‌ പ്രതിനിധി ഡോക്ടർ അബ്ദുൾ മൊഹ്‌സിൻ അൽ മുബാരക് അൽ ആസ്‌മി , ഇൻഡോ അറബ് കൾച്ചറൽ സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും. മലയാളം മിഷന്റെ ഈ വർഷത്തെ പ്രവേശനോത്സവം മലയാളം മിഷൻ ചെയർപേഴ്സൺ പ്രൊഫ സുജ സൂസൻ ജോർജ്ജ് നിർവഹിക്കുന്നതാണ്. എഴുത്തച്ഛൻ പുരസ്കാര ജേതാവ് എം മുകുന്ദനെ ചടങ്ങിൽ ആദരിക്കും. അദ്ദേഹം അഭിനയിച്ച ഹ്രസ്വ ചിത്രം ‘ബോഴൂർ മയ്യഴി’യുടെ പ്രദർശനവും വേദിയിൽ നടക്കും

കൈരളി ചാനൽ മിഡിൽ ഈസ്റ്റ് ഡയറക്ടറും ‘ബൊഴൂർ മയ്യഴി’യുടെ സംവിധായകനുമായ ഇ എം അഷ്‌റഫ് , പ്രശസ്ത സിനിമാ സംവിധായകൻ ആർ ശരത്, കെ ജെ ജോണി (കറന്റ് ബുക്ക്സ് ) എന്നിവരും ചടങ്ങിൽ സംബന്ധിക്കും.

ആശാൻ രചനകളുടെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ‘വീണ പൂവി’ന്റെ ദൃശ്യാവിഷ്‌കാരം സമന്വയം 2019 പരിപാടികളെ കലാത്മകവും സമഗ്രവുമാക്കുന്നു.

112 വർഷങ്ങൾക്ക് മുൻപ് കുമാരനാശാൻ രചിച്ച ‘വീണ പൂവ്’ ഏറ്റവും പുതിയ കാലവുമായി സംവദിച്ചുകൊണ്ടു മുംബൈയിൽ ആദ്യമായി അരങ്ങിലെത്തിച്ചു. അതിന്റെ സംവിധാനം നിർവഹിക്കുന്നത് സുരേഷ് വർമ്മയാണ്. മുംബൈയിലെ പതിനഞ്ചോളം നൃത്ത പ്രതിഭകളെ സമന്വയിപ്പിച്ചു കൊണ്ട് വീണ പൂവിന്റെ കൊറിയോഗ്രാഫി ഒരുക്കുന്നത് ഡോ ഐശ്വര്യ പ്രേമനും സംഗീതവും കവിതാലാപനവും പ്രശസ്ത ഗായകൻ പ്രേംകുമാറുമാണ് നിർവഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News