കോഴിക്കോട് വടകര ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങലില്‍ വീട് കുത്തിത്തുറന്ന് അകത്ത് കയറിയ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്നു.
മുട്ടുങ്ങല്‍ കെഎസ്ഇബി ഓഫീസിനു സമീപം കേളോത്ത് കണ്ടി ശ്രീനിലയത്തില്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ കവര്‍ച്ച നടന്നത്. മുന്‍ വശത്തെ ഗ്രില്‍സും വാതിലും തകര്‍ത്ത് അകത്തു കടന്ന സംഘം ബാലകൃഷ്ണനെയും ഭാര്യ പ്രേമയേയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി.
അലമാരയില്‍ സൂക്ഷിച്ച പത്തേ മുക്കാല്‍ സ്വര്‍ണവും 2700 രൂപയും മോഷ്ടാക്കള്‍ കവര്‍ന്നു. 72 കാരനായ ബാലകൃഷ്ണനും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. സംഭവമറിഞ്ഞ് വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Get real time update about this post categories directly on your device, subscribe now.