ഒരു ഫോട്ടോ ഷൂട്ടിനിടെ നഷ്ടപ്പെട്ട വാച്ച് തിരികെ ലഭിക്കാന്‍ സഹായിക്കണമെന്ന് പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ച് നടന്‍ ഷെയ്ന്‍ നിഗം.

വാപ്പച്ചി അബി ഗള്‍ഫ് യാത്രയ്ക്കു ശേഷം സമ്മാനമായി നല്‍കിയ വാച്ചാണെന്നും തനിക്ക് അത് അമൂല്യനിധിയാണെന്നും ഷെയ്ന്‍ പറഞ്ഞു.  casio edifice എന്ന കമ്പനിയുടെ ബ്രൗണ്‍ സ്ട്രാപ്പുള്ള വാച്ചാണ് നഷ്ടമായത്.

ഒരു മാഗസിന്റെ വനിതയുടെ കവര്‍ ഷൂട്ടിനിടെയാണ് സംഭവം. മാര്‍ച്ചില്‍ കളമശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വച്ചായിരുന്നു ഷൂട്ട്. അതിനിടെ എവിടെവച്ചോ വാച്ച് കയ്യില്‍ നിന്ന് നഷ്ടപ്പെട്ടതാകാം എന്ന് കരുതുന്നു.

വാപ്പച്ചിയുടെ മരണശേഷം അമൂല്യ നിധി പോലെ കരുതുന്ന വാച്ചാണ് നഷ്ടപ്പെട്ടതെന്നും അതുകൊണ്ടാണ് വായനക്കാരുടെ സഹായം തേടി രംഗത്തെത്തിയതെന്നും ഷെയ്ന്‍ പറഞ്ഞു.