ആരാധകരുടെയും സുഹൃത്തളുടെയും ഓര്‍മ്മകളില്‍ ബാലഭാസ്‌കര്‍ മരിക്കുന്നില്ല.. ഇന്നും എന്നും ജീവിക്കുകയാണ്. അകാലമരണം വേര്‍പെടുത്തിയ പ്രിയ സുഹൃത്ത് ബാലഭാസ്‌കറിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ബാലഭാസ്‌കറിന്റെ സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസ്സി. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സ്റ്റീഫന്‍ ദേവസ്സി പ്രിയ സുഹൃത്തിന് പി്‌റന്നാള്‍ ആശംസിച്ചത്. സ്റ്റീഫന്റെ പോസ്റ്റ് ഇങ്ങനെ,
‘ഹാപ്പി ബര്‍ത്ത് ഡേ ബാലാ. നമ്മള്‍ പങ്കുവച്ച ഓര്‍മ്മകള്‍,തമാശകള്‍, ആ ചിരി എല്ലാം ഞാന്‍ എന്നെന്നും ഓര്‍മിക്കും. നീ എനിക്കെന്നും സ്‌പെഷ്യല്‍ ആയ വ്യക്തിയായിരുന്നു, ഇനിയും അതങ്ങനെ തന്നെയാകും. ഞാന്‍ നിന്നെ ഭയങ്കരമായി മിസ് ചെയ്യുന്നു’. പോസ്റ്റിനൊപ്പം ബാലഭാസ്‌കറിനും ശിവമണിക്കും ഒപ്പമുള്ള ഒരു ചിത്രവും സ്റ്റീഫന്‍ പങ്കുവച്ചു.
ആരാധകര്‍ക്ക് എക്കാലവും പ്രിയപ്പെട്ടതായിരുന്നു സ്റ്റീഫന്‍ ബാലഭാസ്‌കര്‍ കൂട്ടുകെട്ടില്‍ വിടര്‍ന്നിട്ടുള്ള സംഗീത വിരുന്നുകള്‍. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ പള്ളിപ്പുറത്തു വച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ബാലഭാസ്‌കറും മകളും മരണപ്പെടുകയായിരുന്നു. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഏറെ വിവാദങ്ങളുയര്‍ത്തിയിരുന്നു.
Get real time update about this post categories directly on your device, subscribe now.