എസ്ആര്‍ മെഡിക്കല്‍ കോളേജില്‍ വ്യാജ രോഗികള്‍ ദിവസവാടകക്ക്; ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനക്കിടെ വ്യാജ രോഗികളെ ദിവസവാടകക്ക് വാഹനങ്ങളില്‍ കൊണ്ട് ഇറക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന കാരണം ചൂണ്ടികാട്ടിയാണ് എസ്ആര്‍ മെഡിക്കല്‍ കോളേജ് മനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

കോളേജിലെ അച്ചടക്കം തകര്‍ക്കാന്‍ ശ്രമിച്ചു എന്ന കാരണം ചൂണ്ടികാട്ടി കോളേജിലെ ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് നോട്ടീസ്.

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ സിദ്ധാര്‍ത്ഥ് ശ്രീകുമാര്‍, റിയാസ്, അര്‍ജ്ജുന്‍, ചാരുസൂര്യന്‍, ആതിര, കീര്‍ത്തി ആര്‍ നാഥ് എന്നീവരോട് ഇന്ന് ഉച്ചക്ക് 12. 30ന് മുന്‍പ് വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കോളേജിലെ അച്ചടക്ക സമിതിയുടെ കണ്‍വീനറായ ഡോ.എം എന്‍ രമ, പ്രന്‍സിപ്പള്‍ കെ .ഇ രാജന്‍ എന്നീവരുടേ പേരിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് കാരണം കാണിക്കാല്‍ നോട്ടീസ് ലഭിച്ചത്. ക്രമക്കേടുകള്‍ എംസിഐയെ അറിയിക്കുന്നതിന് വേണ്ടിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നും, കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത് തങ്ങളെ ബലയാടുക്കുന്നതിന് വേണ്ടിയാണെന്നും വിദ്യാര്‍ത്ഥികള്‍ മാനേജിമെന്റിന് മറുപടി നല്‍കി.

അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് സംഘടര്‍ഷത്തില്‍ കലാശിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ മാനേജ്‌മെന്റ് പ്രതികാര നടപടി കൈകൊണ്ടാല്‍ എസ്എഫ്‌ഐ ശക്തമായി പ്രതികരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വിഎ വിനീഷ് മുന്നറിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News