
ഇന്നും മഴമൂലം കളി തുടരാനാകുന്നില്ലെങ്കില്‍ ലോകകപ്പ് സെമിയിലും ഫൈനലിലും പകരം ദിനം അനുവദിക്കുമെന്നാണ് ഐസിസി നിയമം. ബാക്കിയുള്ള കളിയാണ് പകരം ദിനത്തില്‍ കളിക്കുക.
സെമിയോ ഫൈനലോ ടൈ ആവുകയാണെങ്കില്‍ ജേതാക്കളെ നിര്‍ണയിക്കാന്‍ സൂപ്പര്‍ ഓവര്‍ ഉപയോഗിക്കും. സെമിയില്‍ പകരം ദിനത്തിലും മഴ തുടര്‍ന്നാല്‍ പ്രാഥമികഘട്ടത്തില്‍ ഉയര്‍ന്ന പോയിന്റുള്ള ടീം ഫൈനലിലെത്തും.
ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെ പിന്തള്ളി ഫൈനലിലെത്താം. ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ 15 പോയിന്റാണ്. ന്യൂസിലന്‍ഡിന് 11ഉം. ഫൈനലിലും പകരം ദിനത്തില്‍ മഴപെയ്ത് കളി ഉപേക്ഷിച്ചാല്‍ ട്രോഫി പങ്കുവയ്ക്കും. 14നാണ് ഫൈനല്‍. രണ്ടാം സെമിയില്‍ ഓസീസ്ഇംഗ്ലണ്ട് പോരാട്ടം നാളെയാണ്.
Comments