ബജറ്റില്‍ കള്ളകണക്ക്; വരവിലും ചിലവിലും കോടികള്‍ കാണാനില്ല

രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ 2018-19 വര്‍ഷത്തെ കണക്കുകളില്‍ വന്‍ പാകപ്പിഴയെന്ന് വിദഗ്ധര്‍. ബജറ്റില്‍ പറയുന്ന 2018-19 വര്‍ഷത്തെ പുതുക്കിയ കണക്കും സാമ്പത്തിക സര്‍വേയില്‍ പറയുന്ന താല്‍ക്കാലിക ശരികണക്കും തമ്മിലുള്ള പൊരുത്തമില്ലായ്മ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ബജറ്റ് കണക്കുപ്രകാരം 2018-19ല്‍ വരുമാനം 17.3 ലക്ഷം കോടിയാണ്.

എന്നാല്‍, സാമ്പത്തിക സര്‍വേയില്‍ വരുമാനം 15.6 ലക്ഷം കോടി മാത്രമാണ്, 1.7 ലക്ഷം കോടി രൂപയുടെ കുറവാണുളളത്. ചെലവ് കണക്കിലും അന്തരമുണ്ട്. ബജറ്റ് കണക്കുപ്രകാരം 2018-19ലെ ആകെ ചെലവ് 24.6 ലക്ഷം കോടി രൂപയാണ്. സാമ്പത്തിക സര്‍വേ പ്രകാരം ചെലവ് 23.1 ലക്ഷം കോടി രൂപയാണ്.ഇതില്‍ 1.5 ലക്ഷം കോടിയുടെ കുറവാണ് കണ്ടെത്തിയത്.

സാമ്പത്തിക സര്‍വേയിലെ താല്‍ക്കാലിക ശരികണക്കുകള്‍ ജൂലൈയില്‍ തയ്യാറാക്കുന്നതാണ്. അതുകൊണ്ടു ബജറ്റിലെ പുതുക്കിയ കണക്കിനേക്കാള്‍ കൂടുതല്‍ കൃത്യത സര്‍വേ കണക്കുകള്‍ക്കായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News