കൈരളി ടിവി സീനിയര്‍ ക്യാമറമാന്‍ സുരേഷ് ഉണ്ണി അനുസ്മരണ യോഗം തിരുവനന്തപുരത്ത് നടന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കൈരളി ടിവി ന്യൂസ് ഡയറക്ടര്‍ എന്‍.പി ചന്ദ്രശേഖരന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് ആരിഫ്, KUWJ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി കിരണ്‍ ബാബു എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.