പനാജി: ഗോവയിലെ പത്ത് കോണ്‍ഗ്രസ് എംഎല്‍എ മാര്‍ സ്പീക്കറെ സമീപിച്ചു. ബി.ജെ.പിയില്‍ ചേരുന്നതിനായാണ് ഇവര്‍ സ്പീക്കറെ സമീപിച്ചത്.

കര്‍ണ്ണാടകയില്‍ വിമത കോണ്‍ഗ്രസ് എംഎല്‍എ മാരുടെ രാജിയെ തുടര്‍ന്ന് പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയാണ് ഗോവ എംഎല്‍എ മാരുടെ നീക്കം.

ഗോവയിലെ പത്ത് കോണ്‍ഗ്രസ് എംഎല്‍എ മാര്‍ ഇന്ന് സ്പീക്കര്‍ രാജേഷ് പട്നേക്കറിനെ സമീപിച്ചയാണ് റിപ്പോര്‍ട്ട്.

ഇവര്‍ ബിജെപിയിലേക്ക് ചേര്‍ന്നാക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ 15 അംഗങ്ങളാണ് പാര്‍ട്ടിയിലുള്ളത്.

കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം 14 കോണ്‍ഗ്രസ് എംഎല്‍.എ മാരാണ് രാജി സമര്‍പ്പിച്ചത്. ഇതില്‍ ഒന്‍പത് പേരുടെ രാജി സ്പീക്കര്‍ തള്ളിയതിനാല്‍ എട്ട് പേര്‍ ഇന്ന് വീണ്ടും സ്പീക്കര്‍ക്ക് രാജിക്കത്ത് അയച്ചിരുന്നു.

വേണ്ടവിധത്തിലുള്ള നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് രാജിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കര്‍ രാജി തള്ളിയത്.

ഇതിനിടെ എംഎല്‍എമാരെ കാണാനായി മുംബൈയിലെ ഹോട്ടലിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഹോട്ടലിന് മുന്‍പില്‍ നിരോധനാജ്ഞ ലംഘിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്. തിരികെ പോകണമെന്ന് ശിവകുമാറിനോട് പൊലീസ് ആവശ്യം നിരസിച്ചതിനാലായിരുന്നു തുടര്‍ നടപടി.

ഏഴ് മണിക്കൂറോളം ശിവകുമാറും മിലിന്ദ് ദിയോറയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുംബൈയിലെ ഹോട്ടലിന് പുറത്ത് കോണ്‍ഗ്രസ്-ജെ.ഡി.എസ് വിമത എംഎല്‍എമാരെ കാണാനായി കാത്തുനിന്നിരുന്നു.