2019 ലെ പദ്മവിഭൂഷണ്‍ കുഴൂര്‍ നാരായണ മാരാര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം പ്രശസ്ത തിമില വാദകന്‍ ചോറ്റാനിക്കര വിജയന്‍ മാരാര്‍ക്ക്.

ഫൗണ്ടേഷന്റെ വാര്‍ഷിക പൊതു യോഗത്തിലാണ് അവാര്‍ഡ് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

കുഴൂര്‍ നാരായണ മാരാരുടെ എട്ടാമത് അനുസ്മരണ ദിനമായ 2019 ആഗസ്റ്റ് 11 ന് വിജയന്‍ മാരാര്‍ക്ക് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ സെക്രട്ടറി എം.എന്‍.എസ് നായര്‍ അറിയിച്ചു.