ദുരന്തകാല രക്ഷാ പ്രവർത്തനത്തിന് ആപ്തമിത്ര; വോളണ്ടിയർമാരുടെ പരിശീലനം തുടങ്ങി

ദുരന്തകാല രക്ഷാ പ്രവർത്തനത്തിന് തിരഞ്ഞെടുക്കപ്പെട്ട ആപ്തമിത്ര വോളണ്ടിയർമാർ ഫയർ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പരിശീലനംതുടങ്ങി. രാജ്യത്തെ വെള്ളപ്പൊക്ക സാധ്യതയുള്ള 25 സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 30 ജില്ലകളെയാണ് ആപ്ത മിത്രയിൽഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് കോട്ടയം ജില്ല മാത്രമാണ്.

വിയ്യൂർ ഫയർ അക്കാദമിയിൽ 12 ദിവസത്തെ ട്രെയിനിംഗിന് ശേഷമാണ് ആപ്ത മിത്ര വോളണ്ടിയർ കോട്ടയം ജില്ലയിലെ വിവിധ ഫയർ സ്റ്റേഷനുകളിൽ രണ്ടാം ഘട്ട പരിശീലനത്തിന് എത്തിയത്. കോട്ടയം ജില്ലയിലെ എട്ട് സ്റ്റേഷനുകളിലായി 200 വോളണ്ടിയർമാരുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കേരള ഫയർ & റെസ്ക്യു വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് യുഎന്‍ഡിപി സംസ്ഥാന പ്രോജക്ട് ഓഫീസര്‍ ജോ ജോൺ ജോർജ് പറഞ്ഞു.

കോട്ടയം ഫയർ സ്റ്റേഷനിൽ നടന്ന രണ്ടാം ഘട്ട പരിശീലന പരിപാടി അസി. കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ദേശീയ ദുരന്തനിവാരണ സേനയുടെ ട്രെയിനിംഗ് ലഭിച്ച കേരള ഫയർഫോഴ്സിലെ ഉദ്യോഗസ്ഥരാണ് പരിശീലകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here