കുതിച്ചുയരുന്ന ഇന്ധന വില; കേരളത്തിലെ നിരത്തുകളെ സ്വന്തമാക്കാൻ ഇലക്ട്രിക് ഓട്ടോകള്‍

കേരളത്തിലെ നിരത്തുകളിലെക്ക് ഇനി ഇലക്ട്രിക് ഓട്ടോകളും. കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ നീം-ജി ഇലക്ട്രിക് ഓട്ടോറിക്ഷയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. കേരളത്തെ ഇ-വാഹനങ്ങളുടെ നാടാക്കാനാണ് സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒറ്റ റീചാര്‍ജിംഗില്‍ 100 കിലോമീറ്ററിലധികം ഓടാൻ ശേഷിയുള്ളതാണ് ഇലക്ട്രിക് ഓട്ടൊറിക്ഷകൾ.

ദിനം പ്രതി കുതിച്ചുയരുന്ന ഇന്ധന വിലയ്ക്ക് ബദലായി കേരളത്തിലെ നിരത്തുകളില്‍ ഇനി ഇലക്ട്രിക്ക് ഓട്ടൊ റിക്ഷകളും ഓടിത്തുടങ്ങും. ഡീസല്‍ ഓട്ടോകളുടെ കുടുക്കവും ശബ്ദവുമൊന്നും ഇതിനില്ല. മലിനീകരണ- ഇന്ദനക്ഷമത പ്രശ്‌നങ്ങള്‍ക്കും പൂര്‍ണ പരിഹാരവുമായാണ് ഇലക്ട്രിക് ഓട്ടോ എത്തുന്നത്. സബ്‌സിഡി അടക്കം 2 ലക്ഷം രൂപയാണ് വിലവരുക. കേരള ഓട്ടൊമൊബൈല്‍ ലിമിറ്റഡിന്റെ ഇലക്ട്രോണിക് ഓട്ടൊറിക്ഷ നീംജി- യുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തെ ഇ-വാഹനങ്ങളുടെ നാടാക്കാനാണ് സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കാഴ്ചയില്‍ നിലവിലുള്ള ഓട്ടോറിക്ഷയില്‍ നിന്ന് വ്യത്യാസമൊന്നുമില്ല. ഗിയര്‍ ഇല്ലാത്തതതാണ് ഒട്ടോറിക്ഷകള്‍. വലിയ കയറ്റങ്ങളെല്ലാം കയറാന്‍ പവര്‍ഗിയര്‍ പ്രത്യേകമായി ഘടിപ്പിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂറില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാനാകും. ഒറ്റ് ചാര്‍ജില്‍ 100 മുതല്‍ 120 കിലോമീറ്റര്‍ വരെ ഓടാൻ ശേഷിയുള്ളതാണ് ഓട്ടോകൾ.

ഒരു പൊതുമേഖലാ സ്ഥാപനം ആദ്യമായി ഇ-വാഹനരംഗത്തേക്ക് കടന്നുവന്നു എന്ന പ്രത്യേകതയുമുണ്ടിതിന്. ഇ-വാഹനങ്ങൾ നിർമിച്ച് പഴയപ്രതാപത്തിലേക്ക് കേരള ഓട്ടോമൊബൈൽസ് തിരിച്ചുവരികയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായമന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ സ്‌കൂട്ടറിന്റെ വിതരണോദ്ഘാടനം ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News