മലയാളഭാഷയെ ഹൃദയത്തോട് ചേർത്ത് നിർത്തിയ വ്യക്തിയാണ് ഇ എം എസ് എന്ന് ടി പദ്മനാഭൻ

മലയാളഭാഷയെ ഹൃദയത്തോട് ചേർത്ത് നിർത്തുകയും ഭാഷയെ വികലമാക്കുന്നവർ ഏത് ഉന്നതരായാലും തുറന്ന് എതിർക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ എം എസ് എന്ന് എഴുത്തുകാരൻ ടി പദ്മനാഭൻ പറഞ്ഞു.

കണ്ണൂരിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മലയാളികളുടെ പ്രിയ കഥാകാരൻ.വിപണന സാധ്യത മാത്രം നോക്കിയാണ് ഇക്കാലത്ത് പ്രസാധകർ പ്രദ്ധീകരണത്തിനായി രചനകൾ തിരഞ്ഞെടുക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച എഴുത്തുകാരൻ എം മുകുന്ദൻ അഭിപ്രായപ്പെട്ടു.

കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രം സംഘടിപ്പിക്കുന്ന ഏഴ് ദിവസത്തെ പുസ്തകോത്സവത്തിനാണ് കണ്ണൂരിൽ തുടക്കമായത്.മലയാളത്തിന്റെ പ്രീയപ്പെട്ട കഥാകാരൻ ടി പദ്മനാഭൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.

കെ സഹദേവൻ രചിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ആദിവാസികളും എന്ന പുസ്തകത്തിന്റെ പ്രകാശനം എം മുകുന്ദൻ നിർവഹിച്ചു.വിപണന സാധ്യത നോക്കി മാത്രമാണ് ഇന്ന് പ്രസിദ്ധീകരണത്തിനായി പ്രസാധകർ രചനകൾ തിരഞ്ഞെടുക്കുന്നതെന്ന് എം മുകുന്ദൻ പറഞ്ഞു.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ എൻ ജയകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.എഡിറ്റോറിയൽ അസിസ്റ്റന്റ് എം പി ബീന,ഡോ കെ എസ് മാധവൻ,ഡോ പ്രിയ പീലിക്കോട്, വി വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.കണ്ണൂർ മഹാത്മാ മന്ദിരത്തിലാണ് ഏഴ് ദിവസത്തെ പുസ്തകോത്സവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News