സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഇന്ന് പീരുമേട് സബ് ജയിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനും സന്ദർശിക്കും.

ഉച്ചയ്ക്ക് 12.45 ന് പീരുമേട് സബ് ജയിലിലെത്തുന്ന അദ്ദേഹം തുടർന്നാണ് നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ പരിശോധിക്കുക.

രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ കമ്മീഷൻ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുളള രേഖകൾ കമ്മീഷൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സന്ദർശന ശേഷം കസ്റ്റഡി മരണത്തിൽ കമ്മീഷൻ തുടർ നടപടികൾ സ്വീകരിക്കും.