മുതിർന്ന സുപ്രീം കോടതി അഭിഭാഷക ഇന്ദിരാ ജയ്സിങിന്റെയും ഭർത്താവ് ആനന്ദ് ഗ്രോവേറിന്റെയും വീട്ടിലും ഓഫിസിലും സിബിഐ റെയിഡ്.

ഇന്ദിരാ ജയ്സിങ് നേതൃത്വം നൽകുന്ന സന്നദ്ധ സംഘടനയായ ലോയേർസ് കളക്റ്റീവ് വിദേശഫണ്ട് സ്വീകരിച്ച് വകമാറ്റി ചെലവഴിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു.

ഇത് പരിശോധിക്കുന്നതിന് ഭാഗമായാണ് സി ബി ഐ നടപടി.ദില്ലിയിലും മുംബൈയിലും ഒരേ സമയത്തായിരുന്നു റെയ്ഡ്. കഴിഞ്ഞ മെയ് മാസമാണ് ലോയേഴ്‌സ് കളക്റ്റീവ് എഫ്സിആർ ആക്റ്റ് ലംഘിച്ചുവെന്നാരോപിച്ചുള്ള പരാതിയിൽ സിബിഐ അന്വേഷണം ആരംഭിച്ചത്.