കര്‍ണ്ണാടകയിലേയും,ഗോവയിലേയും രാഷ്ട്രിയ പ്രതിസന്ധി; പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം

കര്‍ണ്ണാടകയിലേയും,ഗോവയിലേയും രാഷ്ട്രിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം. സോണിയാഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും നേതൃത്വത്തില്‍ പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്റിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. ബിജെപി കുതിരകച്ചവടം നടത്തുകയാണന്ന് പ്രതിപക്ഷം ആരോപിച്ചു.

കര്‍ണ്ണാടകയ്ക്ക് പിന്നാലെ ഗോവയിലും കോണ്ഗ്രസ് എം.എല്‍.എമാര്‍ ബിജെപി പാളയത്തിലേയ്ക്ക് പോയതോടെയാണ് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയത്. സഭ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് പാര്‍ലമെന്റിന് പുറത്ത് എത്തിയ കോണ്ഗ്രസ് എം.പിമാര്‍ മറ്റ് പ്രതിപക്ഷ പാര്‍ടി എം.പിമാരുടെ പിന്തുണയോടെ ബിജെപിക്കെതിരെ മുദ്രാവാക്യം വിളികളുമായി ഒത്തുകൂടി.സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ നിന്നു.

ജനാധിപത്യത്തെ തകര്‍ക്കാനാണ് ബിജെപി നീക്കമെന്ന് എ.കെ.ആന്റണി പ്രതികരിച്ചു.
ഗോവയില്‍ ആകെയുള്ള പതിനഞ്ച് എം.എല്‍.എമാരില്‍ പത്ത് പേരും ഇന്നലെ രാത്രി ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.നിലവിലെ സാഹര്യത്തില്‍ കോണ്‍ഗ്രസ് ഭരണമുള്ള മധ്യപ്രദേശ്,രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും സമാനമായ നീക്കം ബിജെപി നടത്തുമെന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നു,ഈ സാഹചര്യത്തില്‍ കൂടിയാണ് പാര്‍ലമെന്റിലെ പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News