ജപ്പാനിൽ ജനസംഖ്യ പോയവര്‍ഷം കുത്തനെ ഇടിഞ്ഞു. തുടർച്ചയായി പത്താംവർഷവും ഇടിവ് രേഖപ്പെടുത്തി ജനസംഖ്യ ഏകദേശം 12.48 കോടിയായി. 2018ല്‍ മാത്രം കുറഞ്ഞത് 4.3 ലക്ഷത്തിലേറെ പേര്‍.

2018ൽ 9.2 ലക്ഷം ജനനം റിപ്പോർട്ട‌് ചെയ്തപ്പോൾ മരണം 13.6 ലക്ഷം ആയി. തുടര്‍ച്ചയായി പന്ത്രണ്ടാം തവണയാണ് മരണനിരക്ക‌് ജനന നിരക്കിനെ മറികടക്കുന്നത്.

ആകെ ജനസംഖ്യയുടെ രണ്ട‌് ശതമാനം വിദേശീയരാണെന്നും കണക്കിൽ പറയുന്നു. ജനസംഖ്യ ഇടിവ് ജപ്പാന്‍ തൊഴിൽ മേഖലയ്ക്ക‌് വലിയ തിരിച്ചടിയാണ‌്. ഇതോടെ വിദഗ്ധരായ വിദേശ തൊഴിലാളിക‌ളുടെ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ‌് ജപ്പാൻ സര്‍ക്കാര്‍.