അയോധ്യ കേസ്; റിപ്പോർട്ട് സമർപ്പിക്കാൻ മധ്യസ്ഥ സമിതിക്ക് സുപ്രീംകോടതി നിർദേശം

അയോധ്യ തർക്കഭൂമി കേസിൽ മധ്യസ്ഥ ചർച്ചയുടെ റിപ്പോർട്ട് സമർപ്പിക്കാൻ മധ്യസ്ഥ സമിതിക്ക് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നിർദേശം. വ്യാഴ്ചയ്ക്ക് അകം റിപ്പോർട്ട് സമർപ്പിക്കണം. മധ്യസ്ഥ ചർച്ച ഫലപ്രദം അല്ലെന്ന് സമിതി വ്യക്തമാക്കിയാൽ ജൂലൈ 25 മുതൽ പ്രധാന ഹർജിയിൽ വാദം കേൾക്കാനാരംഭിക്കും.

അയോധ്യ തർക്ക ഭൂമി കേസിൽ മധ്യസ്ഥ ചർച്ചകളിൽ ഫലമില്ലെന്നും അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകൾ ഉടൻ കേൾക്കണമെന്നും ആവശ്യപ്പെട്ട് കക്ഷിയായ ഗോപാൽ സിംഗ് നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്. മധ്യസ്ഥ ചർച്ചയുടെ പുരോഗതി കോടതിക്ക് അറിയണം. അതിനാണ് റിപ്പോർട്ട് തേടുന്നതെന്ന് ചീഫ്‌ ജസ്റ്റിസ് രഞ്ജൻ ഗാഗോയി പറഞ്ഞു. ഈ മാസം 18 നകം ജസ്റ്റിസ് എഫ് എം ഇ ഖലീഫുള്ള അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിക്കണം. ഒരു കക്ഷിക്ക് മാത്രം മധ്യസ്ഥ ചർച്ചയോടു താത്പര്യം ഇല്ല എന്ന് കരുതി കോടതി ഉത്തരവിന് എതിരെ നിലപാട് എടുക്കുന്നത് ശരിയല്ലെന്ന് മുസ്‌ലിം സംഘടനകൾക്ക് വേണ്ടി ഹാജരായ രാജീവ് ധവാൻ ചൂണ്ടിക്കാട്ടി.

എന്നാൽ മധ്യസ്ഥത ചർച്ചകളിൽ പ്രതീക്ഷയില്ലെന്ന നിലപാടിലാണ് ഹിന്ദു സംഘടനകൾ. നേരത്തെ മധ്യസ്ഥ ചർച്ചകളെ അനുകൂലിച്ച നിർമോഹി അഖാരയും മധ്യസ്ഥ നീക്കത്തെ എതിർത്തു.
ചർച്ചയിൽ പുരോഗതി ഇല്ലെന്ന് സമിതി റിപ്പോർട്ട് നൽകിയാൽ ജൂലൈ 25 ന് പ്രധാന ഹർജിയിൽ കോടതി വാദം ആരംഭിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 5 അംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News