തിരുവനന്തപുരത്തെ 57 ഹോട്ടലുകളില്‍ റെയ്ഡ്; പങ്കജ്, സഫാരി, സംസം, എംആര്‍ഐ ഹോട്ടലുകളില്‍ നിന്ന് വൃത്തിഹീനമായ ഭക്ഷണം പിടിച്ചെടുത്തു; ബുഹാരിയില്‍ ഭക്ഷണ സാമഗ്രികള്‍ സൂക്ഷിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കരമന, പാളയം, സ്റ്റ്യാച്ചു, അട്ടകുളങ്ങര, മണക്കാട് എന്നീവിടങ്ങളിലെ 57 ഹോട്ടലുകളിലാണ് നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.

പല ഹോട്ടലുകളിലും പഴകിയ ഭക്ഷണം ആണ് വിതരണം ചെയ്യുന്നതെന്ന് കണ്ടെത്തി. ഒരാഴ്ച്ചയിലേറെ പഴക്കം ഉളള ഭക്ഷണ സാമഗ്രികള്‍ ചിലഹോട്ടലുകളില്‍ നിന്ന് പിടിച്ചെടുത്തു.

ഹോട്ടല്‍ പങ്കജ്, സഫാരി, ഓപ്പണ്‍ ഹൗസ്, ഗീത്, ചിരാഗ് ഇന്‍, സ്റ്റ്യാച്ചു റെസ്റ്റോറന്റ്, സംസം, എംആര്‍ഐ, എന്നീ ഹോട്ടലുകളില്‍ ആണ് വൃത്തിഹീനമായ ഭക്ഷണ സാമഗ്രികള്‍ പിടിച്ചെടുത്തത്.

പഴകിയ എണ്ണ, മീന്‍, ബീഫ്, ചപ്പാത്തി, പൊറോട്ടാ, പഴച്ചാറ്, കോഴി ഇറച്ചി, ന്യൂഡില്‍സ്, മയോണെസ്, എന്നീ ഭക്ഷണ വിഭവങ്ങള്‍ പിടിച്ചെടുത്തു. ചാല ബിസ്മി, ബുഹാരി എന്നീ ഹോട്ടലുകളില്‍ ഭക്ഷണ സാമഗ്രികള്‍ സൂക്ഷിക്കുന്നത് തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ അജിത്ത്, പ്രകാശ് എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആണ് പല സ്‌ക്വാഡുകള്‍ ആയി തിരിഞ്ഞാണ് പരിശോധന നടത്തിയത്. കര്‍ശനമായ നടപടി ഹോട്ടലുകള്‍ക്ക് എതിരെ ഉണ്ടാവുമെന്ന് മേയര്‍ വികെ പ്രശാന്ത് കൈരളി ന്യൂസിനോട് പറഞ്ഞു

പഴകിയ ഭക്ഷണങ്ങള്‍ പടിച്ചെടുത്ത ഹോട്ടലുകള്‍ക്ക് ആരോഗ്യ പരിശോധനാ വിഭാഗം നോട്ടീസ് നല്‍കി. വൃത്തി ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഹോട്ടലുകള്‍ തുറക്കാന്‍ പാടുളളു എന്നാണ് നോട്ടീസില്‍ പറയുന്നത്.

വരും ദിവസങ്ങളില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ മുതല്‍ തട്ടുകടകള്‍ വരെ റെയ്ഡ് തുടരുമെന്ന് മേയര്‍ വികെ പ്രശാന്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here