യുവ നടിയെ കാറില്‍നിന്നും വലിച്ചിറക്കി ഭീഷണിപ്പെടുത്തിയ ഡ്രൈവര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി യുവ നടിയായ സ്വാസ്തിക ദത്തയെ കാറില്‍നിന്നും വലിച്ചിറക്കി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യൂബര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ജംഷദ് എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച ഷൂട്ടിംഗിന് പോകുമ്പോഴാണ് ഡ്രൈവര്‍ ഭീഷണിപ്പെടുത്തുകയും കാറില്‍നിന്നും വലിച്ചിറക്കുകയും ചെയ്തതെന്ന് സ്വാസ്തിക പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

തെക്കന്‍ കൊല്‍ക്കത്തയിലെ റാനിയയില്‍ ഷൂട്ടിംഗിന് പോകാനായി ബുധനാഴ്ച രാവിലെയാണ് സ്വാസ്തിക ഓണ്‍ലൈന്‍ വഴി ടാക്‌സി ബക്ക് ചെയ്തത്. യാത്ര പുറപ്പെട്ടെങ്കിലും പാതി വഴിയില്‍ സര്‍വീസ് അവസാനിപ്പിച്ച ഡ്രൈവര്‍ അവിടെ ഇറങ്ങാന്‍ ആവശ്യപ്പെട്ടു.

വിസമ്മതിച്ചപ്പോള്‍ അശ്ലീല ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. പെട്ടെന്ന് ഡോര്‍ തുറന്ന് അയാള്‍ തന്നെ തള്ളിയിറക്കുകയും ചെയ്തു. ദേഷ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തി സുഹൃത്തുക്കളെ വിളിച്ചു വരുത്തി. എന്നാല്‍ ഷൂട്ടിംഗിന് എത്താന്‍ വൈകുമെന്നതിനാല്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് നില്‍ക്കാതെ പെട്ടെന്നു തന്നെ സെറ്റിലെത്തുകയായിരുന്നെന്നും സ്വാസ്തിക പറഞ്ഞു.

പിന്നീട് നല്കിയ പരാതിയിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News