കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളജിലെ അനധികൃത പ്രവേശനം; സമരം നടത്തിയ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനിയറിങ് കോളജിലെ അനധികൃത പ്രവേശനത്തിനെതിരേ സമരം നടത്തിയ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേയെടുത്ത കേസുകളില്‍ പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു.

നിര്‍മല്‍ മാധവന്‍ എന്ന വിദ്യാര്‍ഥിക്ക് 2011ല്‍ അന്നത്തെ മുഖ്യമന്ത്രിയുടെ ഉമ്മന്‍ ചാണ്ടിയുടെ ഒത്താശയോടെ മെറിറ്റ് മറികടന്ന് അനധികൃതമായി പ്രവേശനം നല്‍കിയതിനെതിരേയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സമരം നടത്തിയത്.

പ്രവര്‍ത്തകര്‍ക്ക് നേരെ അന്നത്തെ ഡിവൈ.എസ്.പിയായിരുന്ന രാധാകൃഷ്ണ പിള്ള വെടിയുതിര്‍ത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പുറമേ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളായ എ.എന്‍ ഷംസീര്‍ എം.എല്‍.എ, വി. വസീഫ്, എം.എം ജിജേഷ്, കെ.കെ ഗോപന്‍, ടി. വൈശാഖ്, കെ. ഷിബിന്‍, കെ. രജീഷ്, മനേഷ് കുമാര്‍, അഖില്‍, ശരത് കൃഷ്ണ, എം.എം മിഥുന്‍ എന്നിവരെയാണ് കോടതി വെറുതേ വിട്ടത്.

അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി-5 ആണ് വിധി പ്രസ്താവിച്ചത്. കേസില്‍ പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ദീപു ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News