മലയാളികളുടെ പ്രിയ താരമായിരുന്ന സംയുക്ത വര്‍മ സിനിമയിലേക്ക് തിരിച്ചുവരുന്നത് ആരാധകര്‍ ഉറ്റുനോക്കുന്ന ഒന്നാണ്. എന്നാല്‍ ഇപ്പോഴിതാ സംയുക്തയുടെ തിരിച്ചുവരവിനെ കുറിച്ച് പറയുകയാണ് നടനും സംയുക്തയുടെ ഭര്‍ത്താവുമായ ബിജു മേനോന്‍.

സിനിമയില്‍ അഭിനയിക്കണോ എന്നതിനെ കുറിച്ച് തീരുമാനം എടുക്കേണ്ടത് സംയുക്ത തന്നെയാണെന്ന് ബിജു മേനോന്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ അഭിനയത്തിലെയ്ക്ക് തിരിച്ചു വരാന്‍ സംയുക്തക്ക് താല്‍പ്പര്യമില്ലെന്നും ബിജു മേനോന്‍ വ്യക്തമാക്കി.

സിനിമയിലഭിനയിക്കണോ എന്ന കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള അവകാശം സംയുക്തക്കുണ്ട്. താനൊരിക്കലും നിര്‍ബന്ധിക്കാറില്ലെന്നും എന്നാല്‍ ഇപ്പോള്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല എന്നാണ് സംയുക്തയുടേയും അഭിപ്രായമെന്നും ബിജുമേനോന്‍ പറഞ്ഞു. ഞങ്ങളുടെ മകന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന. അഭിനയിക്കണമെന്ന് തോന്നുകയാണെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ടെന്നും ബിജു മേനോന്‍ പറഞ്ഞു.

സിനിമ അറിയാവുന്ന ഭാര്യയായതിനാല്‍ തന്നെ തന്റെ അഭിനയം ബോറാണെന്ന് സംയുക്ത പല അവസരത്തിലും പറഞ്ഞിട്ടുണ്ടെന്നും ബിജു കൂട്ടിച്ചേര്‍ത്തു.

ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രമാണ് ബിജു മേനോന്റെതായി തിയേറ്ററില്‍ എത്താനുള്ളത്. ചിത്രത്തിന്റെ തിരക്കഥ സജീവ് പാഴൂരാണ്. സംവൃത സുനിലാണ് നായിക. നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃത മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്.