മരടിലെ 5 ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധി ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. അതി സൂക്ഷമമായി പുനപരിശോധന ഹര്‍ജികള്‍ പരിഗണിച്ചുവെന്നും. ഹര്‍ജികളില്‍ ഇടപെടേണ്ട സാഹചര്യം ഇല്ല എന്നും വ്യക്തമാക്കിയാണ് പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളിയത്.

ജസ്റ്റിസ് അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബഞ്ച് ആണ് ഹര്‍ജികള്‍ തള്ളിയത്. നേരത്തെ ഫ്‌ളാറ്റിലെ താമാസക്കാരുടെ റിട്ട് ഹര്‍ജിയും കോടതി തള്ളിയിരുന്നു. മേയ് 8നായിരുന്നു തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ആരോപിച്ചു 5 ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടത്