തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം പാകംചെയ്യുന്നതായും കണ്ടെത്തി.കരമന, പാളയം, സ്റ്റ്യാച്ചു, അട്ടകുളങ്ങര, മണക്കാട് എന്നീവിടങ്ങളിലെ 57 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.ഒരാഴ്ച്ചയിലേറെ പഴക്കം ഉളള ഭക്ഷണ സാമഗ്രികള്‍ ചിലഹോട്ടലുകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.തിരുവനന്തപുരം നഗരത്തിലെ കരമന, പാളയം, സ്റ്റ്യാച്ചു, അട്ടകുളങ്ങര, മണക്കാട് എന്നീവിടങ്ങളിലെ 57 ഹോട്ടലുകളിലാണ് നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.

പല ഹോട്ടലുകളിലും പഴകിയ ഭക്ഷണം ആണ് വിതരണം ചെയ്യുന്നതെന്ന് കണ്ടെത്തി. ഒരാഴ്ച്ചയിലേറെ പഴക്കം ഉളള ഭക്ഷണ സാമഗ്രികള്‍ ചിലഹോട്ടലുകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.ഹോട്ടല്‍ പങ്കജ്, സഫാരി, ഓപ്പണ്‍ ഹൗസ്, ഗീത്, ചിരാഗ് ഇന്‍, സ്റ്റ്യാച്ചു റെസ്റ്റോറന്റ്, സംസം, എംആര്‍ഐ, എന്നീ ഹോട്ടലുകളില്‍ ആണ് വൃത്തിഹീനമായ ഭക്ഷണ സാമഗ്രികള്‍ പിടിച്ചെടുത്തത്.ചാല ബിസ്മി, ബുഹാരി എന്നീ ഹോട്ടലുകളില്‍ ഭക്ഷണ സാമഗ്രികള്‍ സൂക്ഷിക്കുന്നത് തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തിയിട്ടുണ്ട