രണ്ട് മക്കള്‍ മാത്രമേ പാടുള്ളൂ എന്ന നിയമം രാജ്യത്ത് നിലവില്‍ വരണമെന്ന വിചിത്ര വാദവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. നിയമം ലംഘിക്കുന്നവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ ജനസഖ്യ ക്രമാതീതമായി ഉയരുന്നുവെന്ന് ആരോപിച്ചാണ് മന്ത്രിയുടെ പ്രസ്താവന.

ജനസഖ്യാ പെരുപ്പം പ്രകൃതി വിഭവങ്ങള്‍ക്കും സാമൂഹിക ഐക്യത്തിനും വെല്ലുവിളിയാകുമെന്നും ശക്തമായ നിയമം വഴി ഇത് തടണമെന്നും പാര്‍ലമെന്റില്‍ നിയമം അവതരിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇസ്ലാമിക രാഷ്ട്രങ്ങള്‍ പോലും ജനസഖ്യാ നിയന്ത്രണത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ജനസഖ്യാ വര്‍ദ്ധനവും മതവിശ്വാസവും തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നുവെന്നും മന്ത്രി ആരോപിച്ചു.